സ്വപ്ന സുരേഷ് ബന്ധു; മദ്യം ചോദിച്ച്‌ വിളിക്കാറുണ്ടായിരുന്നു; കൊടുക്കുകയും ചെയ്തു: ബിജു രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ ബന്ധുവാണെന്നു പരസ്പരം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ബിജു രമേശ്.

സ്വപ്ന സുരേഷ്, അച്ഛന്റെ കസിന്റെ മകന്റെ മകളാണ്. സ്വപ്ന എന്നെയും ഞാന്‍ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച്‌ ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. സ്വപ്ന പറഞ്ഞതു പ്രകാരം പി.ആര്‍.ഒ.വന്ന് സാധനം വാങ്ങിക്കൊണ്ടുപോയി.

അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച്‌ പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു പറഞ്ഞു.

Related posts

Leave a Comment