തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം രൂപ തട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്‌ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്‌ണന്‍.
അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി.
ബിജു രാധാകൃഷ്‌ണനെതിരായ 2012ലെ കേസില്‍ ഒരു വര്‍ഷം മുമ്ബ് വിചാരണ പൂര്‍ത്തിയായിരുന്നു. സോളാര്‍ വിതരണ കമ്ബനിയില്‍ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ എറണാകുളത്തെ ഒരു കമ്ബ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്‌ണന്‍ 75 ലക്ഷം തട്ടിയെടുത്തത്. ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസില്‍ മാപ്പുസാക്ഷി ആക്കുകയായിരുന്നു.