ഷാര്‍ജയിലെ ലീഗോ ബ്രിക്‌സ് പ്രദര്‍ശനം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

ഷാര്‍ജ: ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ഒരുങ്ങിയിരിക്കുന്ന ട്രാവല്‍ ബ്രിക്സ് എക്സിബിഷന്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ചുള്ള ട്രാവല്‍ ബ്രിക്സ് എക്സിബിഷനില്‍ 10 ലക്ഷത്തോളം ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ച്‌ വിമാനങ്ങള്‍, കപ്പലുകള്‍ തുടങ്ങി 88 മാതൃകകളാണ് തയ്യാറാക്കിയിരിക്കുന്നത്. ബോയിങ് 747-ഉം ടൈറ്റാനിക്കിന്റെ ഏഴ് മീറ്ററിലുള്ള പകര്‍പ്പും പ്രദര്‍ശനത്തിലുണ്ട്.

സന്ദര്‍ശകര്‍ക്ക് ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ച്‌ സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള അവസരവും ഉണ്ടാകും. മാര്‍ച്ച്‌ ഒന്നുവരെ എല്ലാദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 10 മണിവരെയാണ് പ്രവേശനം. ലോകമെമ്ബാടുമുള്ള കല, സംസ്കാരം, സര്‍ഗാത്മകത എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്. ഇത് വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ജനറല്‍ മാനേജര്‍ മര്‍വ ഒബയ്ദ് അല്‍ ഷംസി പറഞ്ഞു.

Related posts

Leave a Comment