ശിവശങ്കര്‍ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുമായുളള അടുപ്പം ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ദുരുപയോഗം ചെയ്‌തായിരുന്നു ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. കളളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിക്കുന്നു.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കര്‍. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

Related posts

Leave a Comment