കൊച്ചി : വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്.
രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക. സർക്കാർ അപ്പീലിൽ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്.
സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം തൃശൂർ പൂരത്തെ ബാധിക്കില്ല. മാത്രമല്ല ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദേശം റദ്ദാക്കി.