കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മൂലം ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി ചുരുക്കിയിരിക്കുകയാണല്ലോ. സ്വന്തം വീടുകളിൽ അടുപ്പുകൂട്ടി അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് വീടുകളിൽ എങ്ങഎങ്ങനെ പൊങ്കാല സമർപ്പണം നടത്താമെന്ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി
ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം ചാണകം വട്ടത്തിൽ മെഴുകി ഗണപതിക്ക് വിളക്കു വയ്ക്കണം. കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഉപയോഗിച്ചാണ് ഗണപതിക്ക് വയ്ക്കേണ്ടത്. കിണ്ടിയിലെ ശുദ്ധമായ പാത്രത്തിലോ വെള്ളമെടുത്ത് അതിനുള്ളിൽ തുളസിയിലയോ തെച്ചിപ്പൂവോ ഇടണം. വിളക്കു കത്തിച്ച് പ്രാർഥിച്ച ശേഷംഅടുപ്പൊരുക്കണം. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകൾക്ക് അഭിമുഖമായി വേണം അടുപ്പുകൂട്ടാൻ. ഗണപതിക്കു വച്ചതിന്റെ ഇടതു വശത്തായിരിക്കണം ഇത്. ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയസമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്ന് ഭക്തർ വീടുകളിലൊരുക്കുന്ന അടുപ്പു കത്തിക്കണം.സാധാരണ ദേവിക്ക് നിവേദിക്കുന്ന എല്ലാ വിഭവങ്ങളും വീടുകളിലും തയാറാക്കാം. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽതയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് ഭക്തർ തയാറാക്കിയ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കാം