വിദേശ കറന്‍സി കടത്തിന് പിന്നില്‍ വമ്ബന്‍ സ്രാവുകള്‍; സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കോടതി

വിദേശ കറന്‍സി കടത്തിന് പിന്നില്‍ വമ്ബന്‍ സ്രാവുകളെന്ന് കോടതി. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വമ്ബന്മാരുടെ പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും കറന്‍സി കടത്തിന് വേണ്ടി ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും പ്രത്യേക സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി പരാമര്‍ശിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം ഏഴ് വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസം കൂടുമ്ബോള്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസിനോട് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നിര്‍ദേശിച്ചു. ‍സ്വപ്നയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരല്ലാതെ കൂടുതല്‍ വിദേശ പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്ന നവംബര്‍ 27ന് കസ്റ്റംസിനു നല്‍കിയ രഹസ്യ മൊഴിയിലാണ് ഈ സുപ്രധാന വിവരമുള്ളത്. ഈ മൊഴി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. ഇവരുടെ പാസ്‌പോര്‍ട്ട്, യാത്രാ വിവരങ്ങള്‍ എന്നിവ ശേഖരിച്ചു വരികയാണെന്നും കസ്റ്റംസ് അറിയിച്ചു.

Related posts

Leave a Comment