വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി; വെന്‍റിലേറ്റര്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി.

തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും. വെന്‍റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച്‌ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച്‌ ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്‍റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

വാവ സുരേഷിന് വേണ്ടി പ്രാര്‍ഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനങ്ങള്‍. തങ്ങളെ രക്ഷിക്കാന്‍ എത്തിയ വാവ സുരേഷിന് പാമ്ബ് കടിയേറ്റതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=1017371578855484

Related posts

Leave a Comment