‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’, കൊഞ്ചിപ്പറഞ്ഞ് അച്ചു, അമ്പിളിദേവിയെ ഉമ്മകള്‍കൊണ്ട് മൂടി മക്കള്‍; വിഡിയോ

മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടന്‍ ആദിത്യന്‍ ജയനുമായുള്ള ദാമ്പത്യജീവിതവും വേര്‍പിരിയലുമെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മക്കള്‍ക്കൊപ്പമുള്ള അമ്പിളി ദേവിയുടെ രസകരമായ വിഡിയോ ആണ്.

മക്കള്‍ക്കൊപ്പമുള്ള കാര്‍ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്.

ഇളയമകന്‍ അച്ചുവിന്റെ കുസൃതിയും മൂത്ത മകന്‍ അപ്പുവിന്റെ സ്നേഹവുമാണ് വിഡിയോയില്‍.  ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹല്‍ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുന്ന അച്ചുവിനെയാണ് വിഡിയോയില്‍ കാണുന്നത്.

അമ്മയെ കെട്ടിപ്പിടിച്ച്‌ ഉമ്മകള്‍ കൊണ്ടുമൂടുകയാണ് രണ്ടുപേരും. ജീവിതം മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Related posts

Leave a Comment