ലോക്​ഡൗണ്‍ പിന്‍വലിച്ച്‌​ 10 ദിവസത്തിന്​ ശേഷം പത്ത്​, പ്ലസ് ടു പരീക്ഷകള്‍ നടത്തും -​സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനം മൂലം മാറ്റിവെച്ച പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്തുന്നതിന്​ സാവകാശം അനുവദിച്ച്‌​ സി.ബി.എസ്.ഇ. രാജ്യവ്യാപകമായ ലോക്​ഡൗണ്‍ പിന്‍വലിച്ച്‌, കുറഞ്ഞതു പത്ത് ദിവസങ്ങള്‍ക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ നടത്തൂവെന്നു സി.ബി.എസ്.ഇ അറിയിച്ചു. നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണയം അധ്യാപകര്‍ വീട്ടില്‍ നടത്തും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്​ മാര്‍ച്ച്‌ 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നിര്‍ത്തി വെച്ചത്.

ഇ​േന്‍റണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ സ്ഥാനക്കയറ്റം നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സംസ്ഥാനസര്‍ക്കാറുകള്‍​ ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ സംബന്ധിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്നിന്​ ഇറക്കിയ ഉത്തരവ്​ പ്രകാരമെ പരീക്ഷ നടത്തൂവെന്നും സി.ബി.എസ്.ഇ അറിയിച്ചു. 41 വിഷയങ്ങളില്‍ പ്രധാനപ്പെട്ട 29 എണ്ണത്തില്‍ മാത്രമേ പരീക്ഷ നടത്തൂ. 10 ദിവസം മുമ്ബ്​ എങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇ​േന്‍റണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാനകയറ്റം നല്‍കുക, എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കുക, ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്​ കേന്ദ്രമന്ത്രിക്ക്​ മുമ്ബാകെ സമര്‍പ്പിക്കപ്പെട്ടത്​.

Related posts

Leave a Comment