ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ് അനീഷ് രവി.

മോഹനം ,മിന്നുകെട്ട്, സതി ലീലാവതി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ അനീഷ് തിരക്കഥ, സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തൻറെ വ്യക്തിമുദ്ര തെളിയിച്ചു. കുട്ടനാടൻ മാർപാപ്പ, അടക്കമുള്ള സിനിമയിലും അദ്ദേഹം നിറസാന്നിധ്യമായി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അദ്ദേഹം നടത്തിയ പരിപാടിയായിരുന്നു 10 മിനിറ്റ് എന്നോടൊപ്പം എന്ന ലൈവ് പരിപാടി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലൈവിൽ വരുന്ന അനീഷ് ഒരു ചോദ്യം ചോദിക്കും അറിവിൻറെ ആഴം അളക്കുന്ന ഈ ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്ന ആൾക്ക് സമ്മാനം. ഈ പരിപാടി അദ്ദേഹം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഉച്ചയ്ക്ക് രണ്ടുമണിക്ക് അദ്ദേഹം ലൈവ് എത്തും ഒരുദിവസം തൻറെ യൂട്യൂബ് ചാനൽ ആയ അനീഷ് രവി ബ്ലോക്കിലാണ് ലൈവ് വരുകയാണെങ്കിൽ അടുത്ത ദിവസം അനീഷ് രവിയെന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ആരംഭിക്കുന്നത്. ലോക്ഡൗൺ ഡൗൺ ആരംഭിച്ച് 26 ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ ലൈവ് ഇന്ന് 26ലേക്ക് കടക്കുകയാണ്. അറിവിൻറെ ആഴം അളക്കുന്ന ചോദ്യവും പാട്ടും ഗുണപാഠമുള്ള കഥയും ഖുർആൻ, ഭഗവത്ഗീത ,ബൈബിൾ, തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബിയെ കുറിച്ച് ഒരിക്കൽ ലൈവിൽ അനീഷ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തനിക്കൊപ്പം നിൽക്കുന്ന എല്ലാ സുഹൃത്തുക്കളും ഉച്ചക്ക് രണ്ടു മണിക്ക് തന്നെ ലൈവ് ആരംഭിക്കുമ്പോൾ വരും. ഇതിൻറെ ഉദ്ദേശം അനീഷ് തന്നെ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിർദേശമനുസരിച്ച് വീട്ടിലിരിക്കുന്ന കൂട്ടുകാർക്ക് ഒരു വിനോദം . സർക്കാർ നിർദ്ദേശം അനുസരിച്ച് പ്രിയപ്പെട്ട കൂട്ടുകാരെ വീട്ടിലെത്തുക ഇതാണ് ഇതിൻറെ ഉദ്ദേശം ഒപ്പം അല്പം വിനോദവും, വിജ്ഞാനവും, എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്….

 

 

Related posts

Leave a Comment