ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദിയുടെ പേരില്‍; അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് ഇനിമുതല്‍, നരേന്ദ്ര മോദി സ്റ്റേഡിയം എന്നറിയപ്പെടുക. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. നവീകരിച്ചതിനുശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം, ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഉച്ചയ്ക്ക് തുടങ്ങും. പിങ്ക് ബോള്‍ ടെസ്റ്റാണ് സ്‌റ്റേഡിയത്തിലെ ആദ്യ മത്സരമെന്നതും പ്രത്യേകതയാണ്.

Related posts

Leave a Comment