‘റിച്ച അനുരാഗിന് വഴങ്ങി എന്ന പരാമര്‍ശം’; പായലിന്‍്റെ വിവാദ പ്രസ്താവനയില്‍ നിയമനടപടി

മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനു പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. അനുരാഗ് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന് നടി പായല്‍ ഘോഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടി രാധിക ആപ്തെ, മുന്‍ഭാര്യ നടി കല്‍ക്കി കൊച്‌ലിന്‍ എന്നിവര്‍ സംവിധായകനെ പിന്തുണച്ച്‌ രംഗത്തെത്തി.

അനുരാഗ് ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ രാംഗോപാല്‍ വര്‍മ പറഞ്ഞു. നടിമാരായ തപ്‌സി പന്നു, സുര്‍വീന്‍ ചൗള എന്നിവര്‍ കഴിഞ്ഞ ദിവസം സംവിധായകനെ പിന്തുണച്ചിരുന്നു.

അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പായല്‍ ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിച്ച ഛദ്ദ അറിയിച്ചു. റിച്ചയടക്കമുള്ള നടിമാര്‍ തന്റെ ഇംഗിതത്തിനു വഴങ്ങിയെന്ന് അനുരാഗ് തന്നോടു പറഞ്ഞതായി പായല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Comment