മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി . ശ്രീനാരായണ ഗുരുദേവൻ, ആലിപ്പഴം, മിന്നുകെട്ട്, സതി ലീലാവതി ,ചക്കര ഭരണി ,അളിയൻ വേഴ്സസ് അളിയൻ, കാര്യംനിസാരം ,തുടങ്ങിയ പരമ്പരകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത്, കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ്, തുടങ്ങിയ സിനിമയിലൂടെയും ശ്രദ്ധ നേടിയ അദ്ദേഹം തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവും, കൂടിയാണ് 12 വയസ്സ് എന്നാ ഷോർട്ട് ഫിലിം അദ്ദേഹംതന്നെ തിരക്കഥയെഴുതി, സംവിധാനം ചെയ്തു നിർമ്മിച്ചു. വലിയ സ്വീകാര്യതയും കൈ നിറയെ പുരസ്കാരവും ആണ് ഈ ഹസ്വ ചിത്രത്തെ തേടിയെത്തിയത്. ഇപ്പോൾ അനീഷ് രവി തന്നെ സംവിധാനം ചെയ്യുന്ന ഒരു സീരിയസ് ആണ് അതല്ലേ ഇത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ഈ സീരീസ് അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്യുന്നത് . സുകു കിള്ളിപ്പാലം ,രാജീവ് കരുമാടി ,അടക്കമുള്ള എഴുത്തുകാരാണ് ഈ സീരീസിന് തിരക്കഥ എഴുതുന്നത് . ഈ സീരീസിലെ ആദ്യ എപ്പിസോഡ് അയ്യായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇതിലെ കഥാപാത്രങ്ങളുടെ പേരിന്റെ സവിശേഷതയെ കുറിച്ച് അനീഷ് രവി തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ്. അനീഷ് കുറിച്ച കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ . ഒരു ദിവസം കൊണ്ട് 5000 പേർ കണ്ടു കഴിഞ്ഞു …..
ഒരുപാടു സന്തോഷം …
എല്ലാവരോടും നന്ദി ….
പ്രിയപ്പെട്ട രാജേഷ് തലച്ചിറ
രാജീവ് കരുമാടി ,വിശ്വജിത് ,
അതുൽ മടത്തറ ,അനൂപ് ,
ശ്യാം വെമ്പായം ,സുമേഷ്,ജോയ്‌ലാൽ ,
പിന്നെ….ചങ്കോട് ചേർത്ത് നിർത്തി എന്തിനു മേതിനും കൂട്ട് നിൽക്കുന്ന നമ്മുടെ ഫേസ് ബുക്ക് കൂട്ടായ്മകളിലെ കൂട്ടുകാർ …..എന്റെ പ്രിയ നാട്ടുകാർ …..
രണ്ടു കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലായാൽ അവർ വ്യത്യസ്ത മതവിശ്വാസികളാണെങ്കിൽ പ്രശ്നമാകുന്ന ഒരു നാട്ടിൽ നമ്മൾ ജീവിയ്ക്കുമ്പോൾ
വളരെ ശ്രെധിച്ചു വേണം കഥാപാത്രങ്ങൾക്ക് പേരിടാൻ എന്ന് ഞങ്ങൾ തീരുമാനിച്ചു
നീണ്ട ആലോചനക്കൊടുവിൽ
കരുമാടിയും ഞാനും ഒരു തീരുമാനത്തിലെത്തി …
യവന കഥയിലെ നായികാ നായകന്മാരുട പേര് സ്വീകരിയ്ക്കാം …
അതാവുമ്പോൾ അതിന്റെ പേരിലുള്ള
ഒരു തർക്കം ഒഴിവാക്കാമല്ലോ …!!
അങ്ങനെ
ഹെർക്കുലീസ് ,അപ്പോളോ ,ടെലിമാക്കസ് ,
അഥീന,മെഡൂസ
എന്നീ 5 പേരുകൾ ഞങ്ങളിങ് പൊക്കി …!
ഗ്രീസിൽ നിന്നാരും പരാതിയുമായി വരില്ല എന്ന വിശ്വാസത്തിൽ …!!
ഇനി വരുന്ന കഥകൾക്കും സന്ദര്ഭങ്ങൾക്കും വൈവിധ്യ മുണ്ടാകുമെങ്കിലും
കഥാപാത്രങ്ങളുടെ പേര് ഒന്ന് തന്നെയാകും
എല്ലാ ബുധനാഴ്ചയും രാത്രി 7.30ന് Aneesh ravi vlogs ൽ (youtube )
“അതല്ലേ ഇത് ” പ്രീമിയർ ചെയ്യുന്നു
അനീഷ് രവി ,ഡിങ്കൻ ഷിബു ,അപ്പി ബിജു ,ശില്പ ശിവ ,തനൂജ എന്നിവർ കഥാപാത്രങ്ങളാകുന്നു ..
ആനുകാലിക ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകി ഞങ്ങളൊരുക്കുന്ന ഈ സംരംഭത്തിന്റ ആദ്യ എപ്പിസോഡിനു നിങ്ങൾ നൽകിയ ഈ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല …
ആദ്യ എപ്പിസോഡ് രചനകൊണ്ട് മികവുകാട്ടിയ പ്രിയ ജേഷ്ഠ സഹോദരൻ സുകു കിള്ളി പാലത്തിനും നന്ദി ….!
വിനയപൂർവം
അനീഷ് രവി &ടീം
https://youtu.be/Nn08bID2YI4 . എങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്……..