ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സ്തംഭനം മൂലം രാജ്യത്തെ വിമാന സർവീസുകളില്‍ പ്രതിസന്ധി തുടരുന്നു.
ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ വൈകിയിരിക്കുകയാണ്.
രാജ്യതലസ്ഥാനത്ത് വിമാനങ്ങള്‍ ഒരു മണിക്കൂർ വരെ വൈകുന്നതായാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
രാവിലെ പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്.
അതേസമയം വിൻഡോസ് കമ്ബ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്നാണ് ക്രൗഡ്‌സ്ട്രൈക്ക് കമ്ബനി വ്യക്തമാക്കുന്നത്.
കമ്ബനിയുടെ സെക്യൂരിറ്റി അപ്ഡേറ്റില്‍ വന്ന പിഴവ് മൂലമാണ് തകരാർ സംഭവിച്ചത്.
അത് പരിഹരിച്ചുവെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് വക്താക്കള്‍ അറിയിച്ചു.