തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ ബിവ്റേജസ് ഔട്ട്ലറ്റുകള് തുറക്കാനുള്ള സാധ്യത പരിഗണിച്ച് തയാറായി ഇരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബിവ്കോ എംഡി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറി.
ഔട്ട്ലറ്റുകള് തുറക്കുന്നതിന് മുന്‍പ് അണുനശീകരണം നടത്തണമെന്നും ജീവനക്കാരുടെ എണ്ണം ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്ലെറ്റുകളില് സാനിറ്റൈസര്‍ ഉറപ്പ് വരുത്തണമെന്നും കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.