തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വിവാദ കത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സംഘര്‍ഷ ഭൂമി. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് കോര്‍പ്പറേഷനുള്ളില്‍ നടന്നത്.
നഗരസഭയ്ക്കുള്ളിലെ ഗ്രില്ല് പൂട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സാധാരണക്കാര്‍ അടക്കം ഓഫീസിലേയ്ക്ക് വരുന്ന ഗ്രില്ലാണ് സിപിഎം കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടത്.
ഗ്രില്ല് തുറക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാനെ ബിജെപി പൂട്ടിയിട്ടു. ഇതിന് പിന്നാലെ സിപിഎം കൗണ്‍സിലര്‍മാര്‍ കൈയേറ്റം ആരംഭിച്ചു.
സിപിഎം കൗണ്‍സിലര്‍മാരുടെ അക്രമണത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. പിന്നാലെ കൗണ്‍സിലര്‍മാര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും കോര്‍പ്പറേഷനിലേയ്‌ക്കെത്തി.
ഭരണസമിതിയുടെ വഴി വിട്ട നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് വി.വി.രാജേഷ് പറഞ്ഞു.
ബിജെപിയ്ക്ക് പുറമെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്ര് നടത്തിയ മാര്‍ച്ചിനു നേരേ ജലപീരങ്കിയും കണ്മീര്‍ വാതകവും പ്രയോഗിച്ചു. മൂന്നു മണിക്കൂറായ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.