മിഠായിത്തെരുവിലെ റെയ്ഡ്: കണ്ടെത്തിയത് 27 കോടിയുടെ നികുതിവെട്ടിപ്പ്

കോഴിക്കോട്: മിഠായിത്തെരുവിലെ കടകളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്.

25 ഓളം കടകളിലാണ് രാവിലെ 9.30 മുതല്‍ ഒരേസമയം പരിശോധന നടന്നത്. കൂടുതല്‍ കടകളില്‍ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സംശയമെന്ന് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ജി.അശോക് പറഞ്ഞു.

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ട സംഭവമുണ്ടായിരുന്നു. പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

‘ലേഡീസ് വേള്‍ഡ്’ എന്ന ഷോപ്പില്‍ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തി കടയ്ക്കുള്ളില്‍ ബന്ദികളാക്കിയത്.

കടയ്ക്കുള്ളിലെ ലൈറ്റുകള്‍ അണച്ച ശേഷം കയര്‍ത്തുസംസാരിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment