മലയാള ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നിർമ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.

സംസ്ക്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.

നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്. എന്റെ മെഴുതിരി അത്താഴങ്ങള്‍’ ആണ് ആദ്യ ചിത്രം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2018ല്‍ പുറത്തിറങ്ങിയ അതേ വർഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ല്‍ ‘ശലമോൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്.

Related posts

Leave a Comment