മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം

മണിപ്പൂർ; മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്രമന്ത്രി ആർകെ രഞ്ജന്റെ വീടിന് തീയിട്ട് ജനക്കൂട്ടം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

മേഖലയിൽ കർഫ്യൂ തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.കോങ്ബയിലാണ് മന്ത്രിയുടെ വീട്. വീടിന് കാവലായി 21 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

ഇവരുടെ സുരക്ഷാവലയം ഭേദിച്ചാണ് ആൾക്കൂട്ടം വീടിന് തീയിട്ടത്. അക്രമികൾ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

‘വലിയ തോതിൽ ആളുകൾ എത്തിയതോടെ ഞങ്ങൾക്ക് അവരെ തടയാൻ സാധിച്ചില്ല.എല്ലാ ഭാഗത്ത് നിന്നും അക്രമികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു’, എസ്കോർട്ട് കമാന്റർ എൽ ദിനേഷോർ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്‌ചെന്നിന്റെ ഔദ്യോഗിക വസതിക്ക് അക്രമികൾ തീയിട്ടിരുന്നു. മെയ്തെയ് ആള്‍ക്കൂട്ടമാണ് സംഘടിച്ചെത്തി തീയിട്ടത്.

മണിപ്പൂരിൽ സമാധാനം പുനഃസേഥാപിക്കാൻ മെയ്തെയ്, കൂക്കി വിഭാഗങ്ങളുമായി കഴിഞ്ഞ മാസം ആർകെ രഞ്ജൻ സിംഗ് ചർച്ച നടത്തിയിരുന്നു.

സംഘർഷത്തിന് കാരണക്കാരായ രാഷ്ട്രീയക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

 

Related posts

Leave a Comment