പഴയകാല വിസ്മയത്തിന് ഇന്ന് ജന്മദിനം ..

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം ഒരു ഇരുന്നൂറോളം ചിത്രങ്ങളിലായി നായകൻ, ഉപനായകൻ , വില്ലൻ തിളങ്ങിയ റഹ്മാന് ഇന്ന് ജന്മദിനം . 1967 മെയ് 23 ആണ് അദ്ദേഹം ജനിച്ചത്.

അബുദാബിയിലായിരുന്നു റഹ്മാൻ്റെ ജനനം.ബാംഗ്ലൂരിലെ ബാൻഡ്വിൻ ബോയ്സ് ഹൈസ്ക്കൂൾ, അബുദാബി സെൻ്റ്ജോസഫ് സ്കൂൾ, ഊട്ടി റെക്സ്പിയർ സെക്കൻഡറി സ്ക്കൂൾ, മമ്പാട് MEട കോളേജ് എന്നിവിടങ്ങളിലായിരുന്നു റഹ്മാൻ്റെ വിദ്യാഭ്യാസം’

1983ൽ പത്മരാജൻ്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാൻ്റെ അരങ്ങേറ്റം.രവി പുത്തൂരാൻ എന്ന ആ കൗമാരകഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം റഹ്മാനെ തേടിയെത്തി. പിന്നീട് കാണാമറയത്ത്, വാർത്താ,പൂമുഖ പടിയിൽ നിന്നെയും കാത്ത് ,അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ, ഇത്തിരിപൂവേ ചുവന്ന പൂവേ, ഗായത്രീ ദേവീ എൻ്റെ അമ്മ, സുനിൽ വയസ് 20,ചിലമ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ റഹ്മാൻ മുൻനിര താരമായി മാറി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം റഹ്മാനും അന്ന് സുപ്പർ താരമായി മാറി.കോളേജ് ക്യാമ്പസുകളിലും യുവാക്കളുടെ ഇടയിലും റഹ്മാൻ തരംഗമായി മാറി. 86ൽ നിലവേ മലരേ എന്ന ചിത്രത്തിലൂടെ തമിഴിൽഅരങ്ങേറ്റം കുറിച്ചു.കണ്ണേ കണ്ണേ മുത്തേ, വസന്ത രാഗം, അൻപുള്ള അപ്പ,
ഒരുവർ വാഴും ആലയം തുടങ്ങിയ ചിത്രങ്ങൾ പിന്നാലെ പുറത്തിറങ്ങി..

കെ.ബാലചന്ദർ സംവിധാനം ചെയ്ത പുതു പുതു അർഥങ്ങൾ എന്ന ചിത്രമാണ് റഹ്മാനെ സൂപ്പർ താരപദവിയിലേക്ക് ഉയർത്തിയത്‌. 300 ദിവസമാണ് ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.പുരിതായതെ പുതിർ, നീ പാതി നാൻ പാതി, ചിന്ന ദളപതി, ആത്മ ,ഉടൻ പിറപ്പ്, അതിരടിപ്പടൈ, പൊൻവിലങ്ക്, കറുപ്പു വെള്ളെ, കൽക്കി, സംഗമം, എതിരി ,തൂത്തുകുടി, ബില്ല, റാം തുടങ്ങിയ ചിത്രങ്ങൾ റഹ്മാന് വൻ വിജയം നേടി കൊടുത്തു.

86 ൽ തന്നെയാണ് റഹ്മാൻ തെലുങ്കിലും അരങ്ങേറ്റം നടത്തുന്നത് ‘രാസലീല എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അതിന് തുടർച്ചയായി ചിനാരീ, സ്നേഹം, ഭാരത ബന്ദ്‌, റപ്പൂട്ടി റൗഡി, സമരം, ശ്രീമതി സത്യഭാമ, ധൈര്യം തുടങ്ങിയ ചിത്രങ്ങളിലൂടെ റഹ്മാൻ തെലുങ്കിലും സൂപ്പർ താരമായി വളർന്നു ‘
കമലഹാസന് ശേഷം 3 ഭാഷകളിലും സൂപ്പർ താരമായി മാറിയ ഏക നടനാണ് റഹ്മാൻ ..

മൂന്ന് ഭാഷകളിലും അഭിനയിക്കാൻ തുടങ്ങിയതോടെ ചില സിനിമകളുടെ പരാജയങ്ങൾ റഹ്മാൻ്റെ കരിയറിന് കരിനിഴൽ വീഴ്ത്തി ” പിന്നീട് കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന റഹ്മാൻ ബ്ലാക്ക്, ഡ്രീംസ് ,രാജമാണിക്യം, മഹാസമുദ്രം, റോക്ക് എൻ റോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി..

വീണ്ടും പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് കൊണ്ട് മൂന്ന് ഭാഷകളിലുമായി റഹ്മാൻ തകർത്താടുകയാ ണ്. വില്ലനായും ഉപനായകനായും നായകനായുമെല്ലാം റഹ്മാൻ തിരിച്ച് വരവിൽ ഗംഭീര പ്രകടനമാണ് നടത്തിയത്.

സംസ്ഥാനത്തെ മികച്ച സഹനടൻ അവാർഡ് ,ഫിലിം ക്രിട്ടിക്സ് അവാർഡ്,ഫിലിം ചേമ്പർ അവാർഡ്, ദുബായ് എത്തിസലാത്ത് എവസ്റ്റ് ഫിലിം അവാർഡ് ,എന്നിവയെല്ലാം റഹ്മാനെ തേടിയെത്തി.

എബ്രഹാം ലിങ്കൺ, അപാരത, ഭാർഗവചരിതം മൂന്നാം ഖണ്ഡം, നന്മ, വെറുതെ ഒരു ഭാര്യ, മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു, മുസാഫിർ, ഭാര്യ 1 മക്കൾ 3, മുംബൈപോലീസ്, വീണ മീട്ടിയ വിലങ്ങുകൾ, മൂന്നാംപക്കം, മുക്തി, പപ്പൻ പ്രിയപ്പെട്ട പപ്പൻ, കൂടണയും കാറ്റ്, ഈ തണലിൽ ഇത്തിരി നേരം, ഈറൻ സന്ധ്യാ ,കൂടുംതേടി, ഈ ലോകം ഇവിടെ കുറേ മനുഷ്യർ, അറിയാത്ത വീഥികൾ, ഉയരങ്ങളിൽ, ധ്രുവങ്ങൾ പതിനാറ്, സിങ്കം 2, ജനതാ ഗാരേജ് എന്നിവയിലും റഹ്മാൻ ശ്രദ്ധേയമായ വേഷം’ കൈകാര്യം ചെയ്തിട്ടുണ്ട് ..

Related posts

Leave a Comment