കന്നഡ ടിവി സീരിയല്‍ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന ഒരു മരണക്കുറിപ്പ് കണ്ടെടുത്തു.
വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.
കുടക് ജില്ലയിലെ കുശാല്‍നഗര്‍ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും രണ്ട് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടി മൂന്ന് ദിവസം മുന്‍പേ എഴുതിവച്ച മരണക്കുറിപ്പാണ്. വിഷാദരോഗത്തിലാണെന്നും ഇതില്‍ കൂടുതല്‍ താങ്ങാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സൗജന്യയുടെ നിര്യാണത്തെ കുറിച്ച് കന്നഡ നടി സഞ്ജന ഗല്‍റാനി ഇങ്ങനെ കുറിച്ചു: “ഇത് താങ്ങാനാവാത്ത നഷ്ടമാണ്, അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും എന്റെ സഹതാപമറിയിക്കുന്നു.”