ഇവരുടെ വിവാഹ ആലോചന വന്നത് നടി രേഖ രതീഷ് വഴിയായിരുന്നു. എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല: നടി രേഖ

സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു.
അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവർ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
പിന്നീട് രണ്ട് വീട്ടുക്കാർക്കും താൽപര്യം വന്നതോടെ വിവാഹനിശ്ചയത്തിൽ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാൾ ദിവസമായിരുന്നു. ഇതേ കുറിച്ചെല്ലാം വ്യക്തമായി താരങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ വിവാഹത്തിന്റെ ഒരു ചടങ്ങിൽ പോലും നടി രേഖയെ കണ്ടില്ല. ഇതോടെ ചോദ്യവുമായി പ്രേക്ഷകരും എത്തി. രണ്ട് പേരെയും ഒന്നിപ്പിച്ച രേഖ എന്തുകൊണ്ട് വിവാഹത്തിന് പങ്കെടുത്തില്ല എന്ന ചോദ്യമാണ് ഉയർന്നത്. ഇപ്പോൾ അതിനുള്ള മറുപടി താരം തന്നെയാണ് പറയുന്നത്.
എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല. ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ലെന്ന് അവർക്ക് നന്നായി അറിയാം. ചിലപ്പോൾ അതാകാം. എന്നിരുന്നാലും, അവരെ തമ്മിൽ ഒന്നിപ്പിക്കുന്നതിൽ ഞാൻ ഭാഗം ആയതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷവും നേരുന്നു. എന്റെ പ്രാർത്ഥന എപ്പോഴും അവരോടൊപ്പമുണ്ടാകും. എന്നും രേഖ വ്യക്തമാക്കി.

Related posts

Leave a Comment