കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് മടങ്ങി പോകണമെന്ന് പോലീസ്. സുരക്ഷ ഒരുക്കാനാകില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പോകുന്നതിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് ബിന്ദു അമ്മിണിയും ചേര്‍ന്നിരുന്നു.
ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. സുരക്ഷയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.