ചുട്ടുപൊളളി രാജ്യം: നഗരങ്ങളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില; ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളില്‍ 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്.

ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related posts

Leave a Comment