തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലായെന്നാണ് സൂചന. ഏത് നിമിഷവും ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്.
സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്.ഒളിവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട വിവാദ ഫ്ലാറ്റില്‍ വെച്ച് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും വെവ്വേറെ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്.