ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്

ലോസാഞ്ചലസ്: ലോക ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരുക്ക്. കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കാലിനാണ് പരുക്ക് പറ്റിയത്.

ലോസാഞ്ചലസിലെ ഒരു റോഡിലാണ് അപകടം നടന്നത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. അമിതവേഗതയാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന അദ്ദേഹം, പൊലിസെത്തുമ്ബോള്‍ ബോധരഹിതനായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയിരുന്ന വുഡ്‌സിനെ പിന്നീട് പൊലിസ് പുറത്തെടുക്കുകയായിരുന്നു.

Related posts

Leave a Comment