ഗുരുവായൂര്‍ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വരന്‍ വിവാഹവേദിയായ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിയത് സൈക്കിളില്‍ 150 കിലോമീറ്റര്‍ ദൂരം പിന്നിട്ട്.
കോയമ്പത്തൂര്‍ തൊണ്ടപുത്തൂര്‍ സെന്തില്‍ രാമന്റെയും ജ്യോതി മണിയുടെയും മകന്‍ ശിവസൂര്യയും (28) കൂട്ടുകാരുമാണ് വിവാഹത്തിനായി കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളിലെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശിവസൂര്യയുടെ വിവാഹം.
വിവാഹത്തിന് സൈക്കിളില്‍ പോകാമെന്ന് വരന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടുകാര്‍ കട്ടയ്ക്ക് ഒപ്പം നിന്നു.
പിന്നെ മടിച്ചില്ല, ‘റൈഡ് ടു മാര്യേജ്’ കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡും വച്ച് സംഘം ഗുരുവായൂരിലേയ്ക്ക് തിരിച്ചു. ശനിയാഴ്ച്ച രാവിലെ ആറിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട അവര്‍ വൈകിട്ട് അഞ്ചോടെ ഗുരുവായൂരിലെത്തി.
കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകള്‍ അഞ്ജനയായിരുന്നു വധു. കിഴക്കേ നടയിലെ ദേവസ്വം ഗസ്റ്റ് ഹൗസായ കൗസ്തുഭത്തിലാണ് വരനും വധുവും കുടുംബാംഗങ്ങളും തങ്ങിയത്.
രാവിലെ ക്ഷേത്രത്തിലെത്തി തൊഴുത് താലി ചാര്‍ത്തി. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ശിവസൂര്യയും കൂട്ടുകാരും കോയമ്പത്തൂര്‍ക്ക് സൈക്കിളിലും വധുവും ബന്ധുക്കളും കാറിലും മടങ്ങി.
ഗുജറാത്തിലെ സ്വകാര്യകമ്പനിയിലെ എന്‍ജിനീയറാണ് ശിവസൂര്യ. അഹമ്മദാബാദില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ് വധു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.