കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം; ബി.ജെ.പി കൗണ്‍സിലര്‍ അടക്കം 30 പേര്‍ക്കെതിരെ കേസ്

കോട്ടയം: കോട്ടയത്ത് മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അനധികൃതമായി കൂട്ടം കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.

വെള്ളിയാഴ്ച്ച മരിച്ച ഔസേപ്പ ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. നഗരസഭ മുട്ടമ്ബലം വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി പ്രവര്‍ത്തകരും സമീപവാസികളും ചേര്‍ന്ന് തടഞ്ഞത്.

പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സംസ്‌കാരം നടത്തുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും പൊലിസും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഒരു കാരണവശാലും സംസ്‌കാരം അനുവദിക്കില്ലെന്ന നിലപാടില്‍ കൗണ്‍സിലറും പ്രതിഷേധക്കാരും ഉറച്ചുനിന്നു.

പിന്നീട് രാത്രി 10.30 ഓടെ കനത്ത പൊലിസ്‌സന്നാഹത്തോടെ മൃതദേഹം മുട്ടമ്ബലം ശ്മശാനത്തില്‍തന്നെ സംസ്‌കരിക്കുകയായിരുന്നു.

Related posts

Leave a Comment