മിഡ്നാപൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാവാതെ ചൈനീസ് കുടുംബം. ബംഗാള്‍ മിഡ്നാപൂര്‍ സ്വദേശിയായ പിന്റുവും, ചൈനീസ് യുവതിയായ ജ്യാകിയും തമ്മിലുള്ള വിവാഹം ബുധനാഴ്ച ഈസ്റ്റ് മിഡ്നാപൂരില്‍ വച്ചാണ് നടന്നത്. വിവാഹ ചടങ്ങുകള്‍ വരന്റെ വീട്ടില്‍ വച്ചായിരുന്നു.
ഏഴുവര്‍ഷം മുന്‍പ് നടന്ന ഒരു ബിസിനസ് യാത്രക്കിടെ ചൈനയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ നിറഞ്ഞ സന്തോഷത്തിലാണ്. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ- ചൈന വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്ന് വധു പറഞ്ഞു. ഞങ്ങള്‍ ചൈനയിലേക്ക് പോകും എന്നാല്‍ എപ്പോഴാണെന്ന് അറിയില്ല. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു കഴിയുമ്ബോള്‍ ചൈനയിലെത്തി വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചൈനയില്‍ വച്ച് ഒരു വിവാഹ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ടെന്ന് വരനും വ്യക്തമാക്കി.