തിരുവനന്തപുരം : കൊറോണ വൈറസ് ബാധ കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപയോഗിച്ച് ഊതിക്കേണ്ടന്ന നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ.
മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന സംശയം തോന്നിയാല്‍ അത്തരം ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍, ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും മികച്ച പ്രവര്‍ത്തനവുമായി ആരോഗ്യപ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യും.