കൊറോണ : കാസര്‍കോട് ജില്ലയില്‍ 106 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : കൊറോണ വൈറസുമായി ബന്ധപ്പെട്ട് 106 പേരാണ് ജില്ലയില്‍ നീരിക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. നീരീക്ഷണത്തിലുള്ളവര്‍ 106 പേരാണ്. ഇതില്‍ 105 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത് .

ചൈനയില്‍ നിന്നും വന്നവര്‍ കൂടാതെ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂര്‍ മലേഷ്യ തായ്‌ലന്‍ഡ് ഹോങ്കോങ് ഫിലിപ്പീന്‍സ് യു എ ഇ തുടങ്ങി രാജ്യങ്ങളിലും നിന്നും വരുന്ന വരെ കൂടി നിരീക്ഷണ വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയതായി നാല് സാമ്ബിള്‍ അയച്ചതില്‍ നാല് പേരുടെ സാമ്ബിള്‍ റിസള്‍ട്ട് വരേണ്ടതുണ്ട്. ജില്ലയില്‍ ഇതു വരെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .
നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണ്. ജില്ലയില്‍ ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു .

Related posts

Leave a Comment