എറണാകുളം: ( 17.09.2019) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പഠിക്കുന്ന മഹാരാജാസ് കോളേജിന്റെ വിദ്യാര്‍ത്ഥിയൂണിയനിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍. രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥിയായ ദയാ ഗായത്രിയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എസ്‌എഫ്‌ഐയാണ് ഗായത്രിയെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. ഒമ്ബത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.