കരാര്‍ ലംഘിച്ച്‌ നടന്‍ മുടിയും താടിയും വെട്ടിയ സംഭവം; ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും

കരാര്‍ ലംഘിച്ച്‌ മുടിയും താടിയും വെട്ടിയ നടന്‍ ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും. നിര്‍മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.

വെയില്‍ സിനിമ നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് സിനിമാ ചിത്രീകരണത്തിനിടെ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിന്‍ സംവിധായകനെതിരെ രംഗത്ത് വന്നത്.

സിനിമയുടെ ചിത്രീകരണം കഴിയും വരെ മുടിയും താടിയും വെട്ടരുതെന്ന കരാര്‍ ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പുതിയ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ ഷെയ്നിനെതിരെ വിലക്കുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.
അതേസമയം അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിന്‍കാരണം മുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കുന്നതും. കൂടുതല്‍ നടപടികള്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Related posts

Leave a Comment