കണ്ണൂര്‍ കൂടാളിയില്‍ കോണ്‍ഗ്രസ് മെമ്പര്‍ക്ക് ക്രൂര മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില്‍ 47 വര്‍ഷത്തെ സിപിഎം കുത്തക തകര്‍ത്ത് വാര്‍ഡ് പിടിച്ചെടുത്ത കോണ്‍ഗ്രസ് മെമ്പര്‍ക്ക് ക്രൂര മര്‍ദ്ദനം. മെ​മ്പ​ര്‍ മ​നോ​ഹ​ര​നാണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര മ​ര്‍​ദ​നമേറ്റത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​പ്പി​ച്ച​തി​ന് ന​ന്ദി പ​റ​യാ​ന്‍ താ​റ്റി​യോ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

മ​നോ​ഹ​ര​ന്‍റെ കാ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്തു. മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​നോ​ഹ​ര​ന്‍ പ​റ‍​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം-​ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ദു‍ര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മര്‍ദ്ദനമേറ്റ മെമ്പര്‍ വിമര്‍ശിച്ചു. അക്രമികള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം വ്യക്തമാക്കി. സി പി എം ശക്തികേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുന്നത്.

 

 

Related posts

Leave a Comment