ഒരു കഥ പൂർത്തീകരിച്ച് ആമിർ.

കോമഡി പരമ്പരകളിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറ ആദ്യമായി സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷണം കേന്ദ്രീകരിച്ചുള്ള കഥയാണ് ആമിർ. ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്കിൽ ലഭിക്കുന്ന എ ഡി എൻ ഗോൾഡ് ടി വി എന്ന ചാനലിൽ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത് .

പരമ്പരയുടെ തിരക്കഥ, സംഭാഷണവും , രാജേഷ് തന്നെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ പരമ്പരയാണ് ആമിർ. അളിയൻസ്, അബി വെഡിങ് മാഹി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തുടങ്ങിയ പരമ്പരകൾ ഇപ്പോൾ നിലവിൽ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരു കുറ്റകൃത്യത്തിൽ അകപ്പെട്ടുപോകുന്ന ഒരു പെൺകുട്ടി. ഈ പെൺകുട്ടിയുടെ പ്രശ്നത്തിലേക്ക് അറിയാതെ കടന്നുവരുന്ന രണ്ട് ചെറുപ്പക്കാർ ഇങ്ങനെയാണ് കഥ മുൻപോട്ടു പോകുന്നത്. ആമിർ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിക്കുന്നത്. മലയാളക്കരയിൽ തരംഗം സൃഷ്ടിച്ച കുങ്കുമപ്പൂവ്, സീത, പരമ്പരയിലൂടെ ശ്രദ്ധേയനായ ഷാനവാസ് ആണ് ഇതിൽ ആമിർ എന്ന പോലീസ് ഉദ്യോഗസ്ഥനെ വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് പ്രഭു, അശ്വതി, സാംകുട്ടി, രാഹുൽ, റഫീഖ്, തുടങ്ങിയവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ റഫീഖ് ആദ്യമായി വില്ലൻ വേഷത്തിൽ എത്തുന്ന പരമ്പര കൂടിയാണ് ആമിർ. ഇപ്പോൾ ആമിർ എന്ന പരമ്പരയുടെ ഒരു കഥ വിജയകരമായി തീർന്നിരിക്കുകയാണ്. അടുത്ത കഥ ഉടൻതന്നെ ആരംഭിക്കുന്നതാണ്. സർക്കാരിൻറെ ലോക് ഡൗണിന് ശേഷം ഉടൻതന്നെ ഈ പരമ്പര പുനരാരംഭിക്കും. ഷാനവാസ് അവതരിപ്പിക്കുന്ന ആമിർ എന്ന ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറും, സാം കുട്ടി കൈകാര്യംചെയ്യുന്ന ഏലിയാസ് എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനും ഒഴികെ ഉള്ളവർ എല്ലാം പുതുമുഖങ്ങൾ ആയിരിക്കും. അടുത്ത കഥയ്ക്ക് ഉള്ള കടുത്ത കാത്തിരിപ്പിലാണ് ആമിർ പരമ്പരയുടെ പ്രേക്ഷകർ. ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്ക് ചാനൽ നമ്പർ 109 ൽ ആണ് ഈ ചാനൽ ലഭിക്കുന്നത്. യൂട്യൂബിലും എ ഡി ൻ ഗോൾഡ് ടി വി ലഭ്യമാണ്. സർക്കാരിൻറെ ലോക്ക് ഡൗണിന് ശേഷം പുനരാരംഭിക്കുന്ന പുതിയ കഥയുമായി വരുന്ന ആമിർ എന്ന പരമ്പര വ്യാഴം, വെള്ളി ,ശനി, ദിവസങ്ങളിൽ രാത്രി എട്ടു മുപ്പതിന് തന്നെ സംരക്ഷണം ആരംഭിക്കും. കേബിൾ ടിവിയിൽ കൂടാതെ യൂട്യൂബിലും പരമ്പര ലഭ്യമാണ് .

 

Related posts

Leave a Comment