ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മൂകോര്‍ മൈക്കോസിസ് എന്ന ഫംഗസ് രോഗം കൂടി കോവിഡ് 19 രോഗികളില്‍ കാണപ്പെടുന്നു.
മൂക്കിനുള്ളില്‍, മൂക്കിന്‍റെ വശങ്ങളിലെ വായു അറകളില്‍, കണ്ണുകളില്‍ ചിലപ്പോള്‍ ശ്വാസകോശങ്ങളില്‍, തൊലിയില്‍ ബാധിക്കുന്ന ഈ രോഗം ഏതാണ്ട് 50 ശതമാനത്തോളം മരണനിരക്കുള്ള ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗമാണ്.
തുടരെത്തുടരെ ശസ്ത്രക്രിയകളും ശക്തിയേറിയ ആന്‍റി ഫംഗല്‍ മരുന്നുകളും തുടര്‍ച്ചയായി നല്‍കേണ്ടിവരും.’- ഡോക്ടര്‍ സുല്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
ഡോക്ടര്‍ സുല്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
കറുത്ത ഫംഗസ് കടുപ്പമല്ല
കറുപ്പിന് ഏഴഴകെന്നാണ് ചൊല്ല്! അങ്ങനെ തന്നെയാകട്ടെ.
കോവിഡ് 19 ബാധിച്ചവര്‍ക്ക് വരുന്ന കറുത്ത ഫംഗസ് അഥവാ മൂകോര്‍ മൈക്കോസിസ് കേരളത്തിലെങ്കിലും ഒരു പൊതുജനാരോഗ്യ പ്രശ്നമേയല്ല
കറുത്ത ഫംഗസാണ് പല മാധ്യമങ്ങളുടെയും തലക്കെട്ട്.
തല്‍ക്കാലം കേരളത്തില്‍ കറുത്ത ഫംഗസ് വളരെ കൂടുതലാണെന്ന് പറയാന്‍ കഴിയില്ല.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മൂകോര്‍ മൈക്കോസിസ് എന്ന ഫംഗസ് രോഗം കൂടി കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്നു.
മൂക്കിനുള്ളില്‍ , മൂക്കിന്‍റെ വശങ്ങളിലെ വായു അറകളില്‍, കണ്ണുകളില്‍ ചിലപ്പോള്‍ ശ്വാസകോശങ്ങളില്‍ , തൊലിയില്‍ ബാധിക്കുന്ന ഈ രോഗം ഏതാണ്ട് 50 ശതമാനത്തോളം മരണനിരക്കുള്ള ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗമാണ്.
തുടരെത്തുടരെ ശസ്ത്രക്രിയകളും ശക്തിയേറിയ ആന്‍റി ഫംഗല്‍ മരുന്നുകളും തുടര്‍ച്ചയായി നല്‍കേണ്ടിവരും.
അതവിടെ നില്‍ക്കട്ടെ.
കേരളത്തില്‍ ഇപ്പോഴും കറുപ്പിന് ഏഴഴക് തന്നെയാണ്.
അതായത് ഗണ്യമായ തോതില്‍ കറുത്ത ഫംഗസ് ഇതുവരെ വന്നിട്ടില്ല.
ഈ രോഗത്തിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോവിഡ്-19 ഉണ്ടാകുമ്ബോള്‍ സ്വയം ചികിത്സ അരുത്.
ഡയബറ്റിസ് അഥവാ പ്രമേഹം കര്‍ശനമായ നിയന്ത്രണവിധേയമാക്കി നിര്‍ത്തുക തന്നെ വേണം.
സ്റ്റീറോയിഡുകള്‍, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ കഴിക്കുന്നത് അപൂര്‍വ്വമായെങ്കിലും ഇത്തരം രോഗത്തിലേക്ക് പലരെയും തള്ളി വിടാറുണ്ട്.
കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം സ്റ്റിറോയ്ഡ് മരുന്നുകള്‍ ജീവന്‍ രക്ഷിക്കുന്ന ഉപാധി തന്നെയാണ്.
എന്നു കരുതി വാട്സാപ്പിലെ മെസ്സേജൊക്കെ കണ്ട് സ്റ്റീറോയ്ഡ് വാങ്ങി വെറുതെ കഴിച്ചു കളയരുത്.
ഓക്സിജന്‍ ചികിത്സ ആവശ്യമുള്ളപ്പോള്‍ , ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുവാന്‍ ഉള്ളതാണ് ഈ ജീവന്‍രക്ഷാ മരുന്ന്.
പകരം സ്വയം ചികിത്സ നടത്തിയാല്‍ കറുപ്പിന്റെ ഏഴ്ഴകൊക്കെ പോകും. ഏഴഴക് പോയാല്‍ പിന്നെ രാക്ഷസ രൂപമാ അവന്…
തല്‍ക്കാലം കറുത്ത ഫംഗസിനെ കൂടി പേടിക്കേണ്ട.. ഇപ്പോഴും കറുപ്പിന് ഏഴഴക് തന്നെയാണ്.
ഇവിടെ അതൊരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിട്ടില്ല തന്നെ… അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ…
സ്വയംചികിത്സ തല്‍ക്കാലം ഒട്ടും തന്നെ വേണ്ട, പ്രത്യേകിച്ച് സ്റ്റിറോയ്ഡ് മരുന്നുകള്‍. അവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം.
ഡയബറ്റിസിന് കടുത്ത ഒരു ബ്രേക്ക് കൂടി ഇട്ടാല്‍ കറുപ്പിന് ഏഴഴക് തുടരും.
-ഡോ സുല്‍ഫി നൂഹു