എല്ലാ അര്‍ത്ഥത്തിലും മമ്മൂട്ടി എന്നെ ഞെട്ടിച്ചിട്ടുണ്ട് – മന്യ തുറന്ന് പറയുമ്ബോള്‍

[15:35, 02/09/2021] Sreeraj Kevens: മലയാളത്തില്‍ ഒരു കാലഘട്ടത്തില്‍ സജീവമായ താരമാണ് തെന്നിന്ത്യന്‍ താരമായ മന്യ. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം, സിനിമയില്‍ താന്‍ കണ്ട സുന്ദരനായ താരം മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മന്യയുടെ വാക്കുകളില്‍ നിന്നും

“രാക്ഷസരാജാവിന്റെ സെറ്റില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂക്ക എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെ. സോഷ്യല്‍മീഡിയയില്‍ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. അതിലുപരി അദ്ദേഹത്തിന്റെ വലിയ ഒരു ആരാധിക കൂടിയാണ് ഞാന്‍. എല്ലാ അര്‍ത്ഥത്തിലും മമ്മൂക്ക എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ച്‌ പറയാന്‍ വാക്കുകളില്ല.

മമ്മുക്കയുടെ ഏറ്റവും നല്ല വശങ്ങളില്‍ ഒന്നായി എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. ഈ മാതൃദിനത്തില്‍ മമ്മുക്ക എനിക്ക് മാതൃദിനാശംസകള്‍ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകള്‍ ചെയ്തു, പക്ഷേ അത് വളരെക്കാലം മുന്‍പായിരുന്നു. മാത്രമല്ല ഞാന്‍ ഇപ്പോള്‍ സിനിമയില്‍ സജീവവുമല്ല. പക്ഷേ ഇപ്പോഴും അദ്ദേഹം ആ ബന്ധം നിലനിര്‍ത്തുന്നു. എന്റെ സങ്കല്‍പ്പത്തില്‍ പോലും അദ്ദേഹത്തിനോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല.

Related posts

Leave a Comment