‘എങ്ങനെ കൊന്ന് കഷ്ണമാക്കാം?’: ശ്രദ്ധയെ വകവരുത്താൻ ഗൂഗിളിലും തിരഞ്ഞ് അഫ്താബ്

ന്യൂഡൽഹി : കാമുകി ശ്രദ്ധയെ ക്രൂരമായി ഇല്ലാതാക്കിയ പ്രതി അഫ്താബ് കൊലപാതകവും അതിനുശേഷവും ചെയ്യേണ്ട കാര്യങ്ങൾ ഇന്റർനെറ്റിൽനിന്നാണു പഠിച്ചതെന്നു പൊലീസ്.

യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിലാണു വെളിപ്പെടുത്തൽ.

ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ വാൽക്കറിനെ (29) കൊന്നകേസിൽ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാലയെ (28) ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

മനുഷ്യശരീരത്തിന്റെ ഘടന (അനാട്ടമി), എങ്ങനെയാണു രക്തക്കറ വൃത്തിയാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് അഫ്താബ് ഗൂഗിളിൽ തിരഞ്ഞിരുന്നതെന്നു ഡൽഹി പൊലീസ് പറഞ്ഞു.

ഇന്റർനെറ്റിനെക്കൂടാതെ,മനുഷ്യന്നെന്നും ശരീരം കഷണങ്ങളാക്കി ഉപേക്ഷിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും അഫ്താബ് മൊഴി നൽകി.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലെ സേർച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് അഫ്താബിന്റെ ക്രൂരതയെപ്പറ്റി പൊലീസിനു കൂടുതൽ അറിയാനായത്.

കൊടുംകുറ്റവാളിയായ അഫ്താബിനെ മെഹ്റോളി ജയിലിൽ 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള മുറിയിലാണു പാർപ്പിച്ചിരിക്കുന്നത്. പ്രത്യേകം പൊലീസിനെയും നിയോഗിച്ചു.

കോടതി ഉത്തരവ് വരുന്നതുവരെ അടുത്ത 5 ദിവസം പ്രതി കർശന നിരീക്ഷണത്തിലാകും. മെഹ്റോളിയിൽ 6 മാസം മുൻപായിരുന്നു കൊലപാതകം. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.

മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.

കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റി. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നു.ഇതിന്റെ പേരിൽ തർക്കം ഇരുവരും പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു.

മേയിൽ ഇരുവരും തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊന്നത്. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങി.

ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികാലും റൂം ഫ്രഷ്നെറും ഉപയോഗിച്ചെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment