സൗദിയില്‍ ഉംറ വിസക്കെത്തുന്ന തീര്‍ത്ഥാടകര്‍ അവരുടെ വിസ കാലാവധിക്കകം മടങ്ങിയില്ലെങ്കില്‍ ഓരോ തീര്‍ത്ഥാടകനും 25,000 റിയാല്‍ തോതില്‍ ഉംറ കമ്ബനി പിഴ അടക്കേണ്ടി വരുമെന്ന് മക്ക പാസ്‌പോര്‍ട്ട് വിഭാഗം വക്താവ് ക്യാപ്റ്റന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖതമി അറിയിച്ചു.
ഉംറ തീര്‍ഥാടകരുടെ വിസ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ഉംറ കമ്ബനികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 240 ഉംറ കമ്ബനികള്‍ക്കെതിരെ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് നിയമലംഘനം നടത്തിയ 208 ഉംറ കമ്ബനികള്‍ക്ക് ഇതിനോടകം പിഴ ചുമത്തിയതായും നിരവധി ഹജ്ജ്, ഉംറ കമ്ബനികളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.