രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്യും.
വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍.
6000 ത്തോളം പേരാണ് ഈ വര്‍ഷം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഭാഗമായി പങ്കെടുക്കുക . യുവാക്കള്‍, വിദ്യാര്‍ഥികള്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍, കര്‍ഷകര്‍, തുടങ്ങിയവരാണ് അതിഥികളുടെ പട്ടികയില്‍ ഉള്ളത്.
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിന്റെ ഭാഗമാകും. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് സ്വീകരിക്കുക. ചെങ്കോട്ടയില്‍ എത്തുന്നതിനുമുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തിലും രാജ് ഘട്ടിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാജ്യം കനത്ത സുരക്ഷയിലാണ്.