ഇന്നുമുതല്‍ ക്ലാസ്സ് തുടങ്ങും

തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 ക്ലാ‍സുകളും ബിരുദ, പിജി ക്ലാ‍സുകളും ഇന്നു തുടങ്ങും.

10,11,12 ക്ലാ‍സുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാ‍സുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ട‍ന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭി‍ക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈ‍ന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും.

10,11,12 ക്ലാസുകളില്‍ പൊതു പരീക്ഷ‍യ്ക്കു മുന്‍പ് എല്ലാ പാഠ‍ഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കല്‍ നല്‍കുക എന്നിവ‍യ്ക്കാണു മുന്‍ഗണന. ഫോക്കസ് ഏരിയ‍യ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍ കുട്ടികളെ പരിശീലിപ്പിക്കും.

കോ​വി​ഡി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ ഭാ​ഗി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും രാ​വി​ലെ മു​ത​ല്‍ വൈ​കീ​ട്ട്​ വ​രെ​യു​ള്ള അ​ധ്യ​യ​നം പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്. കാ​റ്റ​ഗ​റി നി​ശ്ച​യി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍​ ക്ലാ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച കോ​ള​ജു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ന്ന​ത്​ മു​ത​ല്‍ ഉ​ച്ച​വ​രെ​യാ​ണ്​ അ​ധ്യ​യ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രും.

എ​ന്നാ​ല്‍ 14ന്​ ​പു​ന​രാ​രം​ഭി​ക്കു​ന്ന ഒ​ന്ന്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്‌​ തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കും. ഈ ​ക്ലാ​സു​ക​ള്‍​ക്ക്​ ഉ​ച്ച​വ​രെ അ​ധ്യ​യ​നം ന​ട​ത്താ​നാ​ണ്​ ധാ​ര​ണ. എ​ന്നാ​ല്‍ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​ന​മാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ ദി​വ​സ​വും വ​രേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ല്‍ വൈ​കു​ന്നേ​രം വ​രെ ക്ലാ​സ്​ ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

14 വ​രെ ഈ ​ക്ലാ​സു​ക​ള്‍​ക്ക്​ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. മാ​ര്‍​ച്ച്‌​ അ​വ​സാ​ന​ത്തി​ലും ഏ​പ്രി​ലി​ലു​മാ​യി പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ള്‍ വൈ​കു​ന്നേ​ര​മാ​ക്കു​ന്ന​ത്. ​പി​ന്നാ​ലെ പ്ല​സ്​ വ​ണ്ണി​നും പൊ​തു​പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തി​നാ​ല്‍ ഈ ​വി​ദ്യാ​ര്‍​ഥി​ക​ളെ​യും വൈ​കീ​ട്ട്​ വ​രെ​യു​ള്ള അ​ധ്യ​യ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ള​ജു​ക​ള്‍​ക്ക്​ നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ പ്ര​കാ​രം നി​ശ്​​ച​യി​ച്ച സ​മ​യ​പ്ര​കാ​രം ത​ന്നെ​യാ​യി​രി​ക്കും ക്ലാ​സു​ക​ള്‍.

Related posts

Leave a Comment