ഡല്‍ഹി/തിരുവനന്തപുരം: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 1007 മരങ്ങളാണ് രാജ്യത്ത് സഭവിച്ചത്. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേര് രോഗമുക്തരായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ ഇതുവരെ 52 പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. കേരളത്തില്‍ ഇതുവരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ കൊവിഡ് മരണം 1000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 74പേര്
