മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തുടക്കം കുറിച്ചു. മലൈക്കോട്ടൈ വാലിബന്റെ പൂജ രാജസ്ഥാനില്‍ നടന്നു.
ഇതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. മോഹന്‍ലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പം സംവിധായകന്‍ ടിനു പാപ്പച്ചന്‍, നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ എന്നിവരും പൂജയില്‍ പങ്കെടുത്തു.
ആരാധകര്‍ ഏറെ നാളായ കാത്തിരിക്കുന്ന കോംമ്ബോ ആണ് മോഹന്‍ലാല്‍-ലിജോ കൂട്ടുക്കെട്ട്. പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധ നേടിയ ചിത്രത്തിന് മേല്‍ സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്.
ചിത്രീകരണത്തില്‍ പങ്കെടുക്കാനായി ജനുവരി 17-നാണ് മോഹന്‍ലാല്‍ രാജസ്ഥാനില്‍ എത്തിയത്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
ഒക്ടോബര്‍ 25-ന് ആയിരുന്നു പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. പി.എസ് റഫീക്കിന്റേതാണ് തിരക്കഥ. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോര്‍ ആണ് സ്റ്റന്‍ണ്ട് മാസ്റ്റര്‍. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.