ആലുവ കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷാവിധി 9ന്

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി.

എറണാകുളം പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിക്കുള്ള ശിക്ഷ ഈ മാസം ഒമ്ബതിന് പ്രഖ്യാപിക്കും.

ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍, ലഹരിവസ്തുക്കള്‍ നല്‍കി പീഡനം, ഒന്നിലധികം തവണ ബലാത്സംഗത്തിന് ഇരയാക്കുക, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ അടക്കം 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

ജൂലായ് 28നാണ് ഇതര സംസ്ഥാനക്കാരനായപ്രതി ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ താമസസ്ഥലത്തുനിന്ന് ശീതളപാനീയം

വാങ്ങിനല്‍കി കൂട്ടിക്കൊണ്ട് പോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയും മൃഗീയമായി

കൊലപ്പെടുത്തുകയും കല്ലുകൊണ്ട് ഇടിച്ച്‌ മുഖം വികൃതമാക്കിയ ശേഷം മാലിന്യകൂമ്ബാരത്തില്‍ മൃതദേഹം തള്ളുകയുമായിരുന്നു.

പ്രതിയെ അന്നു തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും മദ്യലഹരിയില ആയിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് പിറ്റേന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിവരം പ്രതി അറിയിക്കുന്നത്. കുറ്റകൃത്യം നടന്ന് 100ാം ദിവസമാണ് ശിക്ഷാവിധി വരുന്നത്.

വധശിക്ഷയും ജീവപര്യന്തവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയായ ശേഷം വിധി പ്രസ്താവമുണ്ടാകും. 35 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

അന്വേഷവും വിചാരണയും അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് വിധി പറയുന്നത്.

Related posts

Leave a Comment