ആകെ ഭരണം ലഭിച്ച രണ്ട് മുന്‍സിപ്പാലിറ്റിയില്‍ പന്തളത്ത് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച്‌ ബിജെപിയുടെ നിര്‍ണായക തീരുമാനം

പന്തളം: മുട്ടിന് മുട്ടിന് ദളിത് സ്്നേഹവും സ്ത്രീ സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുകയും കാര്യത്തോട് അടുക്കുമ്ബോള്‍ വിധം മാറുകയും ചെയ്യുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. സിപിഎം പ്രായം കുറഞ്ഞ മേയറെയും പഞ്ചായത്ത് പ്രസിഡന്റിനെയും കാണിച്ച്‌ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ മാസായിരിക്കുകയാണ് ബിജെപി പന്തളം നഗരസഭയില്‍. അധ്യക്ഷ പദം ജനറല്‍ ആയ ഇവിടെ പട്ടികജാതി വനിതയെ ചെയര്‍പേഴസണ്‍ ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജനറല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച സുശീല സന്തോഷാകും ഇവിടെ ചെയര്‍പേഴ്സണ്‍. 50 വോട്ടിനായിരുന്നു മുടിയൂര്‍ക്കോണം വാര്‍ഡില്‍ നിന്നും സുശീലയുടെ വിജയം. കേവല ഭൂരിപക്ഷത്തോടെയാണ് ഇവിടെ ബിജെപി ഭരണം പിടിച്ചത്. 33 അംഗ കൗണ്‍സിലില്‍ 18 സീറ്റ് നേടി കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. എല്‍ഡിഎഫിന് ഒമ്ബതും യുഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. ഒരു സ്വതന്ത്രനുംവിജയിച്ചു. ബിജെപിയില്‍ നിന്ന് വിജയിച്ചവരില്‍ ഏറെയും വനിതകളാണ്.

സുശീല ജയിച്ച 33-ാം വാര്‍ഡ് ജനറല്‍ ആണ്. ഡിസിസി ജനറല്‍ സെക്രട്ടറി ഡിഎന്‍ ത്രീദീപിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടായിരുന്നു വിജയം. നാലു ജനറല്‍ പുരുഷന്മാരോടായിരുന്നു സുശീലയുടെ മത്സരം. പട്ടികജാതിക്കാര്‍ ഏറെയുള്ള വാര്‍ഡില്‍ മറ്റുള്ളവര്‍ ജനറല്‍ വിഭാഗക്കാരെ മറ്റു മുന്നണികള്‍ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ പട്ടികജാതി വനിതയെ പരിഗണിച്ച ബിജെപി തന്ത്രം വിജയിക്കുകയായിരുന്നു.

25ാം വാര്‍ഡില്‍ നിന്ന്വിജയിച്ച്‌ യു രമ്യയാണ് വൈസ് ചെയര്‍പേഴ്സണ്‍. അധ്യക്ഷ പദവി രണ്ടും വനിതകള്‍ക്ക് നല്‍കിയ ബിജെപിയുടെ നീക്കം മറ്റു മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ സുശീല എംഎസ്‌എസി ബിരുദധാരിണിയാണ്. ഭര്‍ത്താവ് സന്തോഷ് ഈഴവ സമുദായത്തില്‍പ്പെട്ടയാളാണ്. നായര്‍ സമുദായാംഗങ്ങള്‍ ഏറെയുള്ള പന്തളത്ത് ബിജെപി ഏറെയും വിജയിച്ചത് പിന്നാക്ക-പട്ടിക ജാതിക്കാര്‍ കൂടുതലുള്ള വാര്‍ഡുകളിലാണ്. സുശീലയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിമണിക്കാന്‍ ഇതും കാരണമായി.

Related posts

Leave a Comment