ന്യൂഡല്‍ഹി: അടുത്ത തവണ കേരളം ബിജെപി ഭരിക്കുമെന്നും കേരളത്തില്‍ വര്‍ഗ്ഗീയത ശക്തമായ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.
സംസ്ഥാനത്ത് ഇപ്പോള്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നും എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്, കൊവിഡിന്റെ പേരിലും അഴിമതി, വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു.
സ്വര്‍ണ്ണക്കടത്ത് നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഉപയോഗിച്ചു. അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ അഴിമതി സര്‍ക്കാരിനെ മാറ്റുന്നത് പ്രധാനമാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കും. ബിജെപി അധികാരത്തില്‍ വരും.
കഴിഞ്ഞ ജൂലൈയിലാണ് ബിജെപി അനില്‍ ആന്റണിയെ ദേശീയ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനിലിനെ കേരളത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപിയ്ക്ക് ഉദ്ദേശമുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സജീവമാകാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതുപ്പള്ളി യില്‍ എന്‍ഡിഎ യുടെ സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയെ നിര്‍ത്തണം എന്നാവശ്യപ്പെടുന്നവര്‍ ബിജെപിയില്‍ ഏറെയാണ്. വോട്ടു വര്‍ദ്ധിക്കാന്‍ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.