സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്( CBSE Board Exam 10th Results 2023 ). 93.12 ശതമാനമാണ് ഇത്തവണ വിജയം.

ഇന്ന് രാവിലെ സിബിഎസ്ഇ പ്ലസ് ടു റിസൾട്ടും പ്രഖ്യാപിച്ചിരുന്നു. 19 ലക്ഷം വിദ്യാർഥികളായിരുന്നു ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിലുള്ളത്. പ്ലസ് ടു റിസൾട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതൽ വിജയം. ആൺകുട്ടികൾ 94.25 ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി.

ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്ന ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.ഇന്ന് രാവിലെയായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം സിബിഎസ്ഇ പുറത്തുവിട്ടത്.

87.33 ശതമാനമായിരുന്നു വിജയം. പ്ലസ്ടു തലത്തിൽ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 90.68 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.54 ആയിരുന്നു പെണ്‍കുട്ടികളുടെ വിജയശതമാനം. 84.67 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

Related posts

Leave a Comment