ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം മണ്‍വിള സി ഇ ടിയിലെ വിദ്യാര്‍ത്ഥിയായ പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാക്ക ഐ ടി ഐയിലെ ഇന്‍സ്‌ട്രക്‌ടറാണ്. പാര്‍ട്ട് ടൈം ആയി സി ഇ ടിയില്‍ എഞ്ചിനീയറിംഗ് പഠിച്ചുവരികയായിരുന്നു.

ഈവനിംഗ് കോഴ്‌സാണ് ചെയ്തിരുന്നത്. ഇന്നലെയും ഷംസുദ്ദീന്‍ ക്ളാസില്‍ എത്തിയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മരണകാരണം വ്യക്തമല്ല.

Related posts

Leave a Comment