മധുവായി അപ്പാനി ശരത് സ്ക്രീനിൽ തെളിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മധുവിൻറെ അമ്മയും സഹോദരിയും

ആൾക്കൂട്ട മർദ്ദനത്തിന് വിധേയമായി മരണപെട്ട മധുവിൻറെ കഥ പറയുന്ന സിനിമയാണ് ആദിവാസി. ഇതിൽ ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് അപ്പാനി ശരത്.

മധു തിരിച്ചു വന്നത് പോലെയാണ് അനുഭവപ്പെട്ടത്. മറ്റൊരാളായി മാറി അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ആ ഉദ്യമത്തിൽ ശരത് വിജയിച്ചു.

മധുവായി അഭിനയിച്ച ശരത്തിന്റെ പ്രകടനം കണ്ണ് നിറയാതെ കണ്ടു കൊണ്ട് ഇരിക്കാൻ സാധിക്കില്ല. കാട്ടിനുള്ളിൽ ഏകാന്ത വാസം നയിച്ചിരുന്ന മധുവിന്റെ ഒറ്റപെട്ട ജീവിതവും പ്രയാസങ്ങളും അതെ പടി ശരത്തിന്റെ പ്രകടനത്തിൽ വ്യക്തമായി.

വെറുമൊരു വേഷപകർച്ചയല്ല ജീവിച്ചിരുന്ന വ്യക്തിയുടെ ആവിഷ്ക്കാരമാണ്. ഇനിയും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന മധുവിൻറെ വീട്ടുകാർക്ക് ഇത്രെയും നല്ലൊരു കാഴ്ച നൽകാൻ ശരത്തിന് സാധിച്ചു.

സിനിമ കണ്ടവർക്ക് മനസിലാകും കാടിൻറെ മകനായി ജീവിച്ച മധു അതേപോലെ പുനർജനിച്ചു എന്ന്. നടപ്പ്, നോട്ടം,ഭാവം എല്ലാം അക്ഷരാർദ്ധത്തിൽ മധു തന്നെ. ശരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികകല്ലാണ് ഈ വേഷം.

മുംബൈ ഫിലിം ഫെസ്റ്റിവലിലും, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ശെരിക്കും പറഞ്ഞാൽ ശരത് എന്ന നടൻറെ കഴിവാണ് ഇത്രെയും നന്നായി മധുവിനെ പ്രതിഫലിപ്പിക്കാൻ സാധിച്ചത്.

സിനിമ കണ്ടിറങ്ങിയ മധുവിൻറെ അമ്മയ്ക്കും സഹോദരിക്കും കരച്ചിൽ അടക്കാൻ സാധിച്ചില്ല. ശരത്തിൻറെ അഭിനയത്തെ കുറിച്ച് അവർ അഭിപ്രായപെടുകയും ചെയ്തു.

ഇനി ഒരിക്കലും കാണാൻ സാധിക്കാത്ത മധുവിനെ ലോകത്തിൻറെ മുന്നിൽ കൊണ്ട് വന്നു. ഒരിക്കൽ കൂടി മകനെ കാണാൻ സാധിച്ചതിൻറെ സന്തോഷം അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

Related posts

Leave a Comment